അനുപം ഖേറിന്‍റെ വീട്ടിലും കൊറോണ; കുടുംബത്തില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ലോകം മുഴുവന്‍ വ്യാപിക്കുന്ന കൊറോണ വൈറസ് അടുത്തിടെയായി ബോളിവുഡ് താരങ്ങളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചിരിക്കുകയാണ്. 

Last Updated : Jul 12, 2020, 01:30 PM IST
  • ട്വിറ്ററി(Twitter)ല്‍ പങ്കുവച്ച വീഡിയോയിലൂടെ അനുപം ഖേര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. താനും കൊറോണ വൈറസ് പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കിയിരുന്നു എന്നും താരം വ്യക്തമാക്കി.
അനുപം ഖേറിന്‍റെ വീട്ടിലും കൊറോണ; കുടുംബത്തില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ലോകം മുഴുവന്‍ വ്യാപിക്കുന്ന കൊറോണ വൈറസ് അടുത്തിടെയായി ബോളിവുഡ് താരങ്ങളെയും അവരുടെ കുടുംബങ്ങളെയും ബാധിച്ചിരിക്കുകയാണ്. 

ബോളിവുഡ് (Bollywood) സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ച(Amitabh Bachchan)നും മകനും നടനുമായ അഭിഷേക് ബച്ച(Abhishek Bachchan)നും ഇന്നലെ കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ചിരുന്നു. 

കൊറോണയ്ക്കെന്ത് പ്രസിഡന്‍റ്; ഒടുവില്‍ പൊതുസ്ഥലത്ത് മാസ്ക് ധരിച്ച് ട്രംപ്!

ഇപ്പോഴിതാ, മറ്റൊരു താര കുടുംബത്തെയും COVID 19 സ്ഥിരീകരിച്ചിരുന്നു. ബോളിവുഡ് നടനും സംവിധായകനുമായ അനുപം ഖേറി(Anupam Kher)ന്‍റെ വീട്ടിലാണ് ഏറ്റവും ഒടുവിലായി കൊറോണ പിടിമുറുക്കിയിരിക്കുന്നത്. കുടുംബത്തിലെ നാല് പേരുടെ കൊറോണ വൈറസ് പരിശോധന ഫലമാണ് ഇന്ന് പോസിറ്റീവായത്.

അമ്മ ദുലാരി ഖേര്‍, സഹോദരന്‍, സഹോദരന്‍റെ ഭാര്യ, ഇവരുടെ കുട്ടി എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ട്വിറ്ററി(Twitter)ല്‍ പങ്കുവച്ച വീഡിയോയിലൂടെ അനുപം ഖേര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. താനും കൊറോണ വൈറസ് പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കിയിരുന്നു എന്നും താരം വ്യക്തമാക്കി. 

Corona Virus: ജയ ബച്ചന്‍റെയും ഐശ്വര്യ റായിയുടെയും ആദ്യ പരിശോധന ഫലം പുറത്ത്!!

തന്റെ പരിശോധന ഫലം നെഗറ്റീവായിരുന്നുവെന്നും അതല്‍പ്പം ആശ്വാസം നല്‍കുന്നുവെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. മുംബൈ(Mumbai)യിലെ കോകിലാബെന്‍ ആശുപത്രിയില്‍ അമ്മ ചികിത്സയിലാണെന്നും താരം പറഞ്ഞു. വിവരമറിയിച്ച ഉടന്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ച ബോംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ഡോക്ടര്‍മാര്‍ക്കും അദ്ദേഹം വീഡിയോയില്‍ നന്ദിയറിയിച്ചു.

Trending News